സമരം ചെയ്യുന്ന ഡോക്ടര്‍മാരെ മന്ത്രി കെ.കെ.ശൈലജ ചര്‍ച്ചക്ക് ക്ഷണിച്ചു

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ മന്ത്രി കെ.കെ.ശൈലജ ചര്‍ച്ചക്ക് ക്ഷണിച്ചു

തിരുവനന്തപുരം: സമരം ചെയ്യുന്ന ഡോക്ടര്‍മാരെ മന്ത്രി ചര്‍ച്ചക്ക് ക്ഷണിച്ചു. 7.45ന് കെജിഎംഒ നേതാക്കളുമായി മന്ത്രി ചര്‍ച്ച ആരംഭിക്കും. പിടിവാശിയില്ലെന്നും ചർച്ചയ്ക്ക് തയ്യാറെന്നും സമരം ചെയ്യുന്ന ഡോക്ടർമാർ മന്ത്രിയെ അറിയിച്ചിരുന്നു. കാര്യങ്ങൾ സർക്കാർ തീരുമാനിക്കട്ടെയെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

ഡോ​ക്ട​ർ​മാ​രു​ടെ അ​ന്യാ​യ പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സ​മ​രം രോ​ഗി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഡോക്ടർക്ക് പുറമെ മൂന്ന് ഡോക്ടര്‍മാരെ  നിയമിച്ചുവെന്നും മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. 

രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം ആറുവരെയുമെന്ന കണക്കില്‍ നാലര മണിക്കൂര്‍ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്.അതിനാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുന്നുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും ചില ഡോക്ടര്‍മാര്‍ക്ക് നാലരമണിക്കൂര്‍ ജോലിചെയ്യാന്‍ മടിയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.