വിവാദങ്ങൾക്ക് മറുപടി; ഗിന്നസ് റെക്കോർഡ് നേട്ടത്തിൽ ജിഎൻപിസി; കരസ്ഥമാക്കിയത്  ‘ഏറ്റവും കൂടുതൽ കമന്റ് നേടിയ പോസ്റ്റ്’ എന്ന നേട്ടം

വിവാദങ്ങൾക്ക് മറുപടി; ഗിന്നസ് റെക്കോർഡ് നേട്ടത്തിൽ ജിഎൻപിസി; കരസ്ഥമാക്കിയത്  ‘ഏറ്റവും കൂടുതൽ കമന്റ് നേടിയ പോസ്റ്റ്’ എന്ന നേട്ടം

ഗിന്നസ് റെക്കോർഡ്   നേട്ടത്തിൽ  ഫെയ്സ്ബുക്കിലെ മലയാളികളുടെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പായ ‘ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും’ എന്ന ജിഎൻപിസി.ഒരു ഫെയ്സ്ബുക്ക്  പോസ്റ്റിനു ഇതുവരെ ലഭിച്ചിട്ടുള്ള കമന്‍റുകളുടെ എണ്ണത്തിലെ ലോക റെക്കോര്‍ഡാണ് ജിഎന്‍പിസി മറികടന്നത്. രണ്ട് കോടിയോളം കമന്‍റുകള്‍ നേടിയാണ് പോസ്റ്റ് റെക്കോര്‍ഡ് സ്യഷ്ടിച്ചത്. അതേസമയം ലോക റെക്കോർഡ് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ രണ്ട് കോടി കമന്റു നേടിയ മറ്റൊരു ഫെയ്സ്ബുക്കിലെ പേജിലെ പോസ്റ്റാണ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്. ഇതോടെ ഫെയ്സ്ബുക്ക് പേജിലെയും ഗ്രൂപ്പിലെയും ഏറ്റവും കൂടുതൽ കമന്റ്‌ കിട്ടിയ പോസ്റ്റായി ഇത് മാറി 


ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്, ഏറ്റവും വേഗത്തില്‍ 17 ദശലക്ഷം കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്‍ഡുകളും ജിഎൻപിസി   ഇതിനൊപ്പം തന്നെ  കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന റെക്കോര്‍ഡ് നേരത്തേ തന്നെ ജിഎന്‍പിസിയുടെ പേരിലാണ്. 21 ലക്ഷം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഇവിടെ സജീവമാണ്.

സെപ്റ്റംബർ 29ന് ഇട്ട പോസ്റ്റ് 8 ദിവസം കൊണ്ടാണ് ലോക റെക്കോ‍ഡിൽ എത്തിയത്. പോസ്റ്റിലേക്ക് കമന്റ് ആകർഷിക്കാൻ ട്രോളന്മാരും രംഗത്ത് ഉണ്ടായിരുന്നു. ഓരാൾ പലതവണ കമന്റ് ചെയ്താണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ജിഎൻപിസി ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന എക്സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും മുന്‍പ് നേരിട്ടിരുന്നു.