ഗണേഷ്കുമാര്‍ ദിലീപിനെ  സന്ദർശിച്ചതു ചട്ടങ്ങൾ പാലിച്ചെന്ന് റിപ്പോർട്ട്

ഗണേഷ്കുമാര്‍ ദിലീപിനെ  സന്ദർശിച്ചതു ചട്ടങ്ങൾ പാലിച്ചെന്ന് റിപ്പോർട്ട്

ആലുവ :  നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന  ദിലീപിനെ  കാണാന്‍ കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ ജയിലിൽ സന്ദർശിച്ചതു ചട്ടങ്ങൾ പാലിച്ചാണെന്നു റിപ്പോർട്ട്. ആലുവ ജയിൽ സൂപ്രണ്ട് ഇതുസംബന്ധിച്ച റിപ്പോർട്ട് അങ്കമാലി കോടതിയിൽ നൽകി. ഗണേഷും ദിലീപും തമ്മില്‍ കേസിന്റെ കാര്യം സംസാരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ഈ മാസം രണ്ടുമുതല്‍ അഞ്ചുവരെ ദിലീപിനെ കണ്ടവരുടെ പട്ടികയും ഇതിനൊപ്പം കോടതിക്കു കൈമാറി.

ജയിലിൽ ദിലീപിനെ സന്ദർശിച്ചശേഷം പുറത്തെത്തിയ ഗണേഷ് കുമാർ പിന്തുണ പ്രഖ്യാപിച്ചതു വിവാദമായിരുന്നു. കോടതിവിധി വരുന്നതുവരെ ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തിൽ താൻ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ല കാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ആപത്തുവന്നപ്പോൾ തള്ളിപ്പറയുന്നത്. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിനു പിന്തുണ പ്രഖ്യാപിക്കണമെന്നുമാണ് ഗണേഷ്കുമാർ പറഞ്ഞത്.