സെക്രട്ടറിയേറ്റില്‍ പലര്‍ക്കും ജോലി ഒപ്പിടല്‍ മാത്രം: ഉദ്യോഗസ്ഥര്‍ക്ക് എതിരെ മന്ത്രി ജി സുധാകരന്‍

സെക്രട്ടറിയേറ്റില്‍ പലര്‍ക്കും ജോലി ഒപ്പിടല്‍ മാത്രം: ഉദ്യോഗസ്ഥര്‍ക്ക് എതിരെ മന്ത്രി ജി സുധാകരന്‍


ആലപ്പുഴ: സെക്രട്ടറിയേറ്റില്‍ പലര്‍ക്കും ജോലി ഒപ്പിടല്‍ മാത്രമാണെന്ന് മന്ത്രി ജി സുധാകരന്‍. പേഴ്‌സനല്‍ അസിസ്റ്റന്റ്, സ്‌പെഷ്യല്‍ ഓഫീസര്‍, അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ അഭിപ്രായം രേഖപ്പെടുത്താതെ ഒപ്പിടല്‍ മാത്രമാണ് ചെയ്യുന്നതെന്ന് സുധാകരന്‍ പറഞ്ഞു. 

തീരുമാനങ്ങളും ഫയലുകളും രേഖപ്പെടുത്താതെ എന്തിനാണ് സെക്രട്ടറിയേറ്റില്‍ ഇത്രയും ഫയലുകളെന്നും അദ്ദേഹം ചോദിച്ചു.

എല്ലാവരെയും സഹായിക്കുന്നവരല്ല സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍. പൊതുമരാമത്ത് വകുപ്പിലെ ഫയലുകളില്‍ മാത്രമാണ് അഭിപ്രായങ്ങള്‍ എഴുതി ഒപ്പിടുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.