കനിവുള്ളവർ കാണാതെ പോകരുത് സീനത്തിന്റെ ദുരിത ജീവിതം

കനിവുള്ളവർ കാണാതെ പോകരുത് സീനത്തിന്റെ ദുരിത ജീവിതം

 പൂത്തുലഞ്ഞ കണിക്കൊന്നയും, കണി വെള്ളരിയും തേടി വിഷുവിനെ വരവേൽക്കാൻ സന്തോഷത്തോടെ കേരളം ഒന്നാകെ ഒരുങ്ങിയിരിക്കുമ്പോൾ ഒരു കുടുംബമാകെ പ്രാർഥനയോടെ കാത്തിരിക്കുകയാണ് സുമനസുകളുടെ കാരുണ്യത്തിനും സഹായത്തിനുമായി. കരുണയുള്ളവർ കാണാതെ പോകരുത് സീനത്ത് ഷാജഹാനെന്ന ഈ ഉമ്മയുടെ ദുരിത ജീവിതം.

എറണാകുളം സ്വദേശിനിയായ 56 വയസുള്ള സീനത്ത് ഷാജഹാനെന്ന ഈ ഉമ്മയുടെ നെഞ്ചിൽ നൊമ്പരങ്ങൾ കൂടുകൂട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ജീവിത പ്രാരാബ്ദങ്ങൾക്കു നടുവിൽ കഴിഞ്ഞിരുന്ന സീനത്ത് തനിക്ക് വരുന്ന  അസുഖങ്ങളെയൊന്നും തന്നെ ഒരിക്കലും കാര്യമായി എടുത്തിരുന്നില്ല, കൂലിപ്പണിക്കാരനായ മകനും കുടുംബവും, കല്യാണം കഴിപ്പിച്ചയച്ച മകളുമാണ് സീനത്തിന്റെ ആകെയുള്ള സമ്പാദ്യം. നിസാര കാരണങ്ങൾ പറഞ്ഞ് സീനത്തിന്റെ  ഭർത്താവ് ഇവരുടെ ജീവിതത്തിൽ നിന്നും പടിയിറങ്ങി പോയിട്ട് ഇന്നേക്ക് ഒൻപത് വർഷമായി. ജീവിതത്തിൽ പ്രാരാബ്ദങ്ങൾക്കു പുറമേ തുണയാകേണ്ടയാളും കൈവിട്ടതോടെ ഉമ്മ തീർത്തും നിശബ്ദയായെന്നു മകൾ സബിത പറയുന്നു.

ഇതിനെല്ലാം പുറകേ മറ്റൊരു അതിഥി കൂടി മൂന്നു മാസങ്ങൾക്കു മുൻപ് 2018 ജനവരിയിൽ സീനത്തിന്റെ ജീവിതത്തിലേക്കു കടന്നു വന്നു, ഹൃദയ കുഴലുകളിൽ ബ്ലോക്കിന്റെ രൂപത്തിൽ. അസുഖങ്ങളെ പണത്തിന്റെ പ്രയാസമോർത്ത് വകവെക്കാതെ ജീവിച്ചിരുന്ന സീനത്തിന് പക്ഷേ ഇത്തവണ വിധി കാത്തു വച്ചത് 8 ബ്ലോക്കുകളായിരുന്നു. ഭക്ഷണം കഴിക്കാനും, സംസാരിക്കാനും ഉമ്മ സീനത്ത് ബുദ്ധിമുട്ടുന്നത് കണ്ട മക്കളാണ് നിർബന്ധിച്ച് സീനത്തിനെ ആശുപത്രിയിൽ എത്തിക്കുന്നതും തുടർന്ന് രോ​ഗം കണ്ടു പിടിക്കപ്പെടുന്നതും. അസുഖങ്ങളെ ഒരിക്കലും വകവയ്ക്കാതിരുന്ന സീനത്ത് പക്ഷേ ഇത്തവണ മാനസികമായും തളർന്നെന്ന് മക്കൾ സാക്ഷ്യപ്പെടുത്തുന്നു. കൂലിപ്പണിക്കാരനായ മകനും, ഒാട്ടോ റിക്ഷാ ഡ്രൈവറായ മകളുടെ ഭർത്താവും തന്നാലാവും വിധം സഹായിച്ചിട്ടും എറണാകുളം ലിസിയിൽ നടന്ന ആദ്യ ഒാപ്പറേഷനു വേണ്ട പണം സ്വരുക്കൂട്ടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നല്ലവരായ നാട്ടുകാരുടെ സഹായത്താലാണ് 2 ബ്ലോക്കുകൾ നീക്കം ചെയ്യാനുള്ള ഒാപ്പറേഷന് പണം കണ്ടെത്തിയത്. 


എറണാകുളം ലിസി ആശുപത്രിയിലെ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാൻ കഴിയാതെ ഈ കുടുംബം ഇപ്പോൾ തിരുവനംന്തപുരം ശ്രീ ചിത്രയിലാണ് എത്തിയിരിക്കുന്നത്. ശ്രീചിത്രാ ആശുപത്രിയിലെ ഡോക്ടർ ജയകുമാറിന്റെ മേൽനോട്ടത്തിലാണ് സീനത്ത് ഇപ്പോൾ ചികിത്സ നടത്തുന്നത്. 6 ബ്ലോക്കുകൾ ഇപ്പോഴും സീനത്തിന് നീക്കം ചെയ്യേണ്ടതായിട്ടുണ്ട്. അൽപ്പദൂരം നടക്കാനോ, നന്നായി ഭക്ഷണം പോലും കഴിക്കാനോ ഇപ്പോൾ സീനത്തിന് ആകുന്നില്ലെന്ന് മകൾ സബിത സാക്ഷ്യപ്പെടുത്തുന്നു. ദിനം പ്രതി അവശയായിക്കൊണ്ടിരിക്കുന്ന സീനത്തിന്റെ ജീവൻ നിലനിർത്താൻ ഇനി എത്രയും വേ​ഗം ഒാപ്പറേഷൻ മാത്രമാണ് ഡോക്ടർ‌മാർ പറഞ്ഞിരിക്കുന്ന ഏക പോംവഴി. 2018 ഏപ്രിൽ 16 ന് സീനത്തിനെ അഡ്മിറ്റ് ചെയ്യേണ്ടതായിട്ടുണ്ട്, ഏപ്രിൽ 18 ന് ആണ് ഒാപ്പറേഷൻ നിശ്ചയിച്ചിരിക്കുന്നത്. 120000/- രൂപ മുൻകൂറായി അടക്കുകയും വേണം. നാട്ടുകാർ 40000/- ഒാളം രൂപ സമാഹരിച്ച് സീനത്തിന്റെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ തുടർ ചികിൽസക്കും , മറ്റ് ചിലവുകളുമായി ഭാരിച്ച ഒരു തുകതന്നെ ഇനിയും ഈ കുടുംബത്തിന് കണ്ടെത്തേണ്ടതായിട്ടുണ്ട്.


ജീവിതത്തിൽ പ്രയാസങ്ങൾ മാത്രം കൂടെയുണ്ടായിരുന്ന സീനത്തിനെ വിധിക്ക് വിട്ടുകൊടുക്കാതെ എല്ലാവരും തന്നാൽ കഴിയുന്ന വിധത്തിൽ സഹായിക്കാൻ തയ്യാറായാൽ രക്ഷപ്പെടുക ഒരു ജീവിതമാണ്. ബാക്കി പണം എങ്ങനെ കണ്ടെത്താൻ കഴിയും  എന്നറിയാതെ വിധിക്ക് മുന്നിൽ പകച്ച് നിൽക്കുന്ന ഒരു കുടുംബത്തിന് ഇനി നല്ലവരായ  ജനങ്ങളുടെ പിന്തുണയും , പ്രാർഥനയും സഹായവുമാണ് വേണ്ടത്. നമ്മുടെ സഹായങ്ങൾ എത്ര ചെറിയതാണെങ്കിലും നൽകുക, കാരണം ഇന്നീ കുടുംബത്തിന് സഹായങ്ങൾ അത്രമാത്രം ആവശ്യമാണ്.കേവലം 80000/- രൂപ നൽകാൻ ഇല്ലാതെ ഈ ഉമ്മയുടെ ഒാപ്പറേഷൻ മുടങ്ങരുത്. 

തുടർ ചികിത്സക്കും മറ്റ് ചിലവുകൾക്കും എല്ലാമായി ഇനിയും പണം ഏറെ കണ്ടെത്തേണ്ടതായിട്ടുണ്ട്. എങ്കിലും ഏപ്രിൽ 18 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒാപ്പറേഷൻ ആണ് അടിയന്തിരമായി നടത്തേണ്ടത്. പണം കണ്ടെത്താനാകാതെ വേദന തിന്നു ജീവിക്കുന്ന സീനത്തിനെ നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്. ചെറിയ സഹായങ്ങൾ കൊണ്ട് ഒരു ജീവനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരാൻ നമുക്ക് കഴിയും. 

സഹായങ്ങൾ നൽകാൻ താത്പര്യപ്പെടുന്നവർക്കായി സീനത്തിന്റെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു

Account holder- Zeenath Shajahan*
Bank- SBI*
Account number-67309672079*
Ifsc code- SBIN0070829*
Branch-KOTTAPPADY