പ്രളയം മനുഷ്യനിർമ്മിതം; ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും 

പ്രളയം മനുഷ്യനിർമ്മിതം; ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും 

കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് ചൂണ്ടിക്കാണിച്ചു നല്‍കിയ കത്ത് പരിഗണിച്ചു സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതോടൊപ്പം, ദുരന്തത്തിന് ഇടയാക്കിയത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയും 

അഡ്വ.ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.  സർക്കാർ ഇന്ന് ഹൈകോടതിയിൽ വിശദീകരണം നൽകിയേക്കും. ദുരന്തത്തിന് ഉത്തരവാദികളായവരുടെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.