ബേപ്പൂര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി നാലു പേരെ കാണാതായി

 ബേപ്പൂര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി നാലു പേരെ കാണാതായി

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി നാലു പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്ന ആറുപേരില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. നാലു പേര്‍ക്കായി കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ തുടരുകയാണ്.  മറ്റു ബോട്ടുകളില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ്  രണ്ടു പേരെ രക്ഷപ്പെടുത്തിയത്.

മുനമ്പത്തു നിന്ന് പുറപ്പെട്ട ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്. തുറമുഖത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കായി    രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.