കൊച്ചി അമ്പലമുകളിൽ തീപിടിത്തം

കൊച്ചി അമ്പലമുകളിൽ തീപിടിത്തം

കൊച്ചി: കൊച്ചി അമ്പലമുകളിൽ വീണ്ടും തീപിടിത്തം. റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിനാണ് തീപിടിച്ചത്. രണ്ട് ഫയർഫോഴ്സ് യുണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാസം മാർച്ച് 22നും അമ്പലമുകളിൽ തീപിടിത്തം ഉണ്ടായിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് അമ്പലമുകളിൽ കനത്ത പുക വ്യാപിക്കുകയും നാട്ടുകാർക്ക് ശ്വാസതടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെടുകയും ചെയ്തിരുന്നു.