ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാനഘട്ടത്തിലേക്ക്

ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാനഘട്ടത്തിലേക്ക്

തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം അവസാനഘട്ടത്തിലേക്ക് കടക്കുന്നു. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനും,എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനവുമായിരിക്കുമെന്നാണ് സൂചന. 

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടക്കായിരുന്നു ബി.ജെ.പിക്കുള്ളില്‍ നേതാക്കളുടെ പിടിവലി. സുരേന്ദ്രന്‍ മത്സര രംഗത്തുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. പത്തനംതിട്ടയില്‍ സുരേന്ദ്രനായി അദ്ദേഹത്തിന്റെ അനുകൂലികള്‍ പരസ്യമായി ക്യാമ്പയിന്‍ നടത്തിയിരുന്നു. പ്രവര്‍ത്തകരുടെ ഇത്തരം വികാരങ്ങളും എതിര്‍പ്പുകളുമെല്ലാം ചര്‍ച്ചയായെന്ന് കേന്ദ്ര തെരഞ്ഞടുപ് സമിതി യോഗത്തിന് ശേഷം ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്. കേരളം അടക്കം ആദ്യ മൂന്ന് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ആദ്യ പട്ടിക ഒന്നിച്ചാണ് പുറത്ത് വരിക. ഇവ അന്തിമമാക്കാന്‍ അര്‍ധരാത്രി ഒരു മണി വരെ ബി.ജെ.പി ആസ്ഥാനത്ത് ചര്‍ച്ചകള്‍ നീണ്ടു.