മകളെ രണ്ട് മാസത്തോളം പീഡിപ്പിച്ച പിതാവിന്​ 10 വർഷം കഠിന തടവ്

മകളെ രണ്ട് മാസത്തോളം പീഡിപ്പിച്ച പിതാവിന്​ 10 വർഷം കഠിന തടവ്

മകളെ പീഡിപ്പിച്ചതിന് അച്ഛന് 10 വർഷം കഠിന തടവ്. തൃപ്പൂണിത്തുറ സ്വദേശിയായ 51കാരനെയാണ്​ എറണാകുളം അഡീഷനൽ സെഷൻസ്​ (കുട്ടികൾക്കും സ്​ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്​ജി കെ.ടി. നിസാർ അഹമ്മദ്​ ശിക്ഷിച്ചത്​. പ്രതി അർബുദത്തിന്​ ചികിത്സയിലാണെന്നത്​ പരിഗണിച്ചാണ്​ ശിക്ഷ 10 വർഷമാക്കിയത്​. രണ്ടുമാസത്തിലേറെ കാലമാണ് ഇയാൾ മകളെ വീട്ടിലിട്ട്​ പീഡിപ്പിച്ചത്.

2015 നവംബർ ഒന്ന്​ മുതൽ ഡിസംബർ 31വരെയുള്ള കാലയളവിലാണ്​ പ്രതി ഭീഷണിപ്പെടുത്തി സ്വന്തം മകളെ വീട്ടിനുള്ളിൽ പീഡിപ്പിച്ചത്​. തടവുശിക്ഷക്ക്​ പുറമെ 25,000 രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ്​ അനുഭവിക്കണം. പിഴ അടച്ചാൽ പീഡനത്തിനിരയായ മകൾക്ക്​ നൽകാനാണ്​ നി​ർദേശം.

നിർധനയായ പെൺകുട്ടിക്ക്​ ഇൗ തുക നഷ്​ടപരിഹാരമായി മതിയാകില്ല. ഇൗ സാഹചര്യത്തിൽ കൂടുതൽ നഷ്​ടപരിഹാരത്തിനായി കോടതി ഉത്തരവി​​െൻറ പകർപ്പ്​ ജില്ല ലീഗൽ സർവിസസ്​ അതോറിറ്റിക്ക്​ നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്​.  പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും പ്രതിക്കെതിരെ കുറ്റം ചുമത്തിയിരു​െന്നങ്കിലും തെളിയിക്കാനായില്ല.