സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കർഷക ആത്മഹത്യ

സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കർഷക ആത്മഹത്യ

പാലക്കാട്: കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ. പാലക്കാട് വടക്കഞ്ചേരി സ്വദേശി ചടയപ്പനാണ് കൃഷിയിടത്തില്‍ ജീവനൊടുക്കിയത്.  കാര്‍ഷിക കടം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നതായും എന്നാല്‍ യാതൊരു നടപടികളും ഉണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 

കാര്‍ഷികവായ്പ തിരിച്ചടക്കാത്തതിനാല്‍ ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് വടക്കഞ്ചേരി പാളയം സ്വദേശി ചടയപ്പന്‍ കൃഷിയിടത്തിലെ ഷെഡില്‍ തൂങ്ങി മരിച്ചത്.

മൂന്ന് വര്‍ഷം മുന്‍പ് നെല്‍കൃഷിക്കായി കാനറാ ബാങ്ക് വടക്കഞ്ചേരി ശാഖയില്‍ നിന്ന് ചടയപ്പന്‍ അന്‍പതിനായിരം രൂപ വായ്പ എടുത്തിരുന്നു. അസുഖം ബാധിച്ച് ശരീരം തളരുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തതോടെ തുക തിരിച്ചടയ്ക്കാന്‍ സാധിച്ചിരുന്നില്ല.