ഹാദിയ കേസ് :  എന്‍ഐഎ അന്വേഷണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍

ഹാദിയ കേസ് :  എന്‍ഐഎ അന്വേഷണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ .സുപ്രിം കോടതി വിധി ലംഘിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുന്ന എന്‍ഐഎ ഡിവൈഎസ്പി വിക്രമനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഷെഫിന്‍ ജഹാന്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈക്കത്തെ വസതിയില്‍ ഹാദിയയെ സന്ദര്‍ശിച്ച ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നടപടി ദുരൂഹമാണെന്നും ഷെഫിന്‍ ജഹാന്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജീ​വ​ന്​ ഭീ​ഷ​ണി​യു​ണ്ടെ​ന്ന ഹാ​ദി​യ​യു​ടെ വി​ഡി​യോ പു​റ​ത്തു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഹാ​ദി​യ​ക്ക്​ പ​റ​യാ​നു​ള്ള​ത്​ കേ​ൾ​ക്ക​ണമെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​​ അ​പേ​ക്ഷയും  ഷെഫിൻ ജഹാൻ കോടതിയിൽ സമർപ്പിച്ചിരുന്നു.ഹാദിയ കേസ് നവംബര്‍ 27 ന് സുപ്രിം കോടതി പരിഗണിക്കാനിരിക്കെ കേസിന്റെ അന്വേഷണം എന്‍ഐഎ ഊര്‍ജിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ വൈക്കത്തെ ഹാദിയയുടെ വീട്ടിലെത്തി ഹാദിയ, അച്ഛന്‍ അശോകന്‍, അമ്മ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. .

എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് രണ്ട് ദിവസങ്ങളിലായി ഹാദിയയുടെ വീട്ടിലെത്തി മൊഴിയെടുത്തത്. 

നവംബര്‍ 27ന് 3 മണിക്ക് മുമ്പ് ഹാദിയയെ ഹാജരാക്കണമെന്നാണ് അച്ഛനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി നിരസിച്ചിരുന്നു. ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണം. സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാവില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും നിയമപരമായി തടയാന്‍ കോടതിക്കാവില്ല. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റെയും എന്‍ഐഎയുടെയും ഭാഗം കേള്‍ക്കും. ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 ഐ.എസ് ബന്ധം ആരോപിച്ച് എൻ.ഐ.എ ഒക്ടോബറിൽ അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചത്.