കായംകുളം: ബിജെപി ഭരണത്തിന്റെ കീഴില്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരുടെ ജീവനും ഇപ്പോള്‍ സുരക്ഷയില്ലാത്ത അവസ്ഥയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി . സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കായംകുളത്ത് നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജസ്റ്റീസ് ലോയുടെ മരണത്തില്‍ സമഗ്രമായ അനേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. സുപ്രീകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളിലൂടെ രാജ്യത്തോട് പറഞ്ഞത് ഗൗരവത്തോടെ കാണേണ്ട പ്രശ്നങ്ങളാണ്. അസാധാരണ സ്ഥിതി വിശേഷമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ജുഡീഷ്യറിയെ വരുതിയിലാക്കി നിയമ നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുന്ന നീക്കത്തെ ഇല്ലാതാക്കണം. ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുത്ത് ജനാധിപത്യം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ആരംഭിച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് പ്രതിനിധി സമ്മേളന നഗറില്‍ ദീപം തെളിയിച്ച് സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിച്ചു. 16 ഏരിയാ കമ്മിറ്റികള്‍ക്ക് കീഴില്‍ നിന്നായി 340 പ്രതിനിധികളും 42 ജില്ലാ കമ്മിറ്റി അംഗങ്ങളുമടക്കം 382 പേര് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.