ഇ.​പി.​ജ​യ​രാ​ജ​ന് വ്യ​വ​സാ​യ വ​കു​പ്പ് ന​ല്‍​കാ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ ധാ​ര​ണ​

ഇ.​പി.​ജ​യ​രാ​ജ​ന് വ്യ​വ​സാ​യ വ​കു​പ്പ് ന​ല്‍​കാ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ ധാ​ര​ണ​

തി​രു​വ​ന​ന്ത​പു​രം:  വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന ഇ.​പി.​ജ​യ​രാ​ജ​ന് വ്യ​വ​സാ​യ വ​കു​പ്പ്  ന​ല്‍​കാ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ ധാ​ര​ണ​യാ​യി. ബ​ന്ധു​നി​യ​മ​ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് ഇ പി ജയരാജൻ മന്ത്രി​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്തു​പോ​യത് . സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കൂടിയായ ഇ.​പി.​ജ​യ​രാ​ജ​ന്‍  ചൊ​വ്വാ​ഴ്ച  മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

നി​ല​വി​ല്‍ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ.​സി. മൊ​യ്‌​തീ​ന് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണം ന​ല്‍​കും. കെ.​ടി. ജ​ലീ​ലി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹ്യ ക്ഷേ​മ​വ​കു​പ്പും ന​ല്‍​കാ​നും സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ ധാ​ര​ണ​യാ​യി. ജ​യ​രാ​ജ​നെ മ​ന്ത്രി​യാ​ക്കാ​നു​ള്ള സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം വൈ​കു​ന്നേ​രം മൂ​ന്നി​നു ചേ​രു​ന്ന സം​സ്ഥാ​ന സ​മി​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യും. കാ​ര്യ​മാ​യ ച​ര്‍​ച്ച​യൊ​ന്നും കൂ​ടാ​തെ ത​ന്നെ സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം സം​സ്ഥാ​ന സ​മി​തി അം​ഗീ​ക​രി​ക്കാ​നാ​ണു സാ​ധ്യ​ത.