തൃശ്ശൂരില്‍ എ​ഴു​ന്ന​ള്ള​ത്തി​നി​ടെ ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു

തൃശ്ശൂരില്‍ എ​ഴു​ന്ന​ള്ള​ത്തി​നി​ടെ ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു

തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട കാ​റ​ള​ത്ത് എ​ഴു​ന്ന​ള്ള​ത്തി​നി​ടെ ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ന​ന്ദ​ന്‍ (40) ആ​ണ് മ​രി​ച്ച​ത്. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.

ചൊവ്വാഴ്ച കാ​റ​ളം കു​ഞ്ഞാ​ല​ക്കാ​ട്ടി​ല്‍ ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. ഉത്സവത്തിനായി എത്തിച്ച ആന എഴുന്നള്ളിപ്പിനിടെ ഇടയുകയായിരുന്നു. ഈ സമയം ആനയ്ക്കൊപ്പം നടക്കുകയായിരുന്നു പാപ്പാന്‍ നന്ദന്‍ ആനയുടെ കാലുകള്‍ക്കിടയില്‍ കുടുങ്ങി പോകുകയായിരുന്നു.

ക്ഷേത്രപരിസരത്ത്  നിന്നും പ്രദേശത്തുള്ള വാഴത്തോപ്പിലേക്ക് ഓടികേറിയ ആന വാഴകൃഷി മുഴുവനായും നശിപ്പിച്ചു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്.