പത്തനംതിട്ടയില്‍ ഭൂചലനം

പത്തനംതിട്ടയില്‍ ഭൂചലനം

പത്തനംതിട്ട: ഇന്ന് രാവിലെ ബുധനാഴ്ച്ച 10.30 ഓടെയാണ് ഭൂചലനമുണ്ടായത്. പത്തംതിട്ടയിലെ അടൂരിലും പന്തളത്തും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു.

ഭൂമിക്കടിയില്‍ നിന്നും ശക്തമായ മുഴക്കം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. പല ഭാഗത്തും വീടുകളുടെ ഭിത്തികള്‍ വീണ്ടു കീറിയിട്ടുണ്ട്. അതേസമയം റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെയാണ് ആഘാതമെങ്കില്‍ രേഖപ്പെടുത്തില്ലെന്നും അത്തരം ചെറുചലനമായിരിക്കാം പത്തനംതിട്ടയിലുണ്ടായതെന്നുമാണ് വിദഗ്ദ്ധരുടെ നിഗമനം.