അടൂര്‍, മാവേലിക്കര പ്രദേശങ്ങളില്‍ ഭൂചലനം: അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പത്തനംതിട്ട കളക്ടര്‍ക്കു റവന്യു മന്ത്രിയുടെ നിര്‍ദേശം

അടൂര്‍, മാവേലിക്കര പ്രദേശങ്ങളില്‍ ഭൂചലനം: അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പത്തനംതിട്ട കളക്ടര്‍ക്കു റവന്യു മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: അടൂര്‍, മാവേലിക്കര പ്രദേശങ്ങളിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി.

ഭൂചലനത്തിന്റെ കാരണങ്ങള്‍ അടക്കം ശാസ്ത്രീയമായി പഠിച്ചു ദുരന്ത പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ദുരന്തനിവാരണ അഥോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.