മ​ദ്യ​പി​ച്ച്‌ ബസോടി​ച്ചു; ക​ല്ല​ട ബസ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

മ​ദ്യ​പി​ച്ച്‌ ബസോടി​ച്ചു; ക​ല്ല​ട ബസ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് മ​ദ്യ​പി​ച്ച്‌ വാ​ഹ​ന​മോ​ടി​ച്ച​തി​ന്  ക​ല്ല​ട ബ​സിന്‍റെ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ ബ​സി​ന്‍റെ ഡ്രൈ​വ​റെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. 

യാ​ത്ര​യ്ക്കി​ടെ ക​ഴ​ക്കൂ​ട്ട​ത്തു​വ​ച്ച്‌ ബ​സ് ഒ​രു കാ​റി​ല്‍ ഇ​ടി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സ് ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.