നടിയെ ആക്രമിച്ച കേസ്  :  ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം

നടിയെ ആക്രമിച്ച കേസ്  :  ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിനെയാണ് സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപിന്റെ വീട്ടിലെത്തി സംഘം ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മൂന്ന്  പേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടായിരിക്കും. ജനമധ്യത്തിൽ ദിലീപ് ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്.ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ഫോഴ്‌സ്. 

നാ​ല് സു​ര​ക്ഷാ​വാ​ഹ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷാ​സേ​ന​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ര​ണ്ട് ആ​ഡം​ബ​ര സു​ര​ക്ഷാ​കാ​റു​ക​ൾ ന​ഗ​ര​ത്തി​ലൂ​ടെ സൈ​റ​ൺ​മു​ഴ​ക്കി കു​തി​ച്ചു​പാ​ഞ്ഞ​ത് ഏ​വ​രെ​യും ഞെ​ട്ടി​ച്ചു.

വാ​ർ​ത്ത പ​ര​ന്ന​തോ​ടെ പോ​ലീ​സും അ​ങ്ക​ലാ​പ്പി​ലാ​യി. സു​ര​ക്ഷാ​വീ​ഴ്ച സം​ഭ​വി​ച്ചോ​യെ​ന്ന​റി​യാ​ൻ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോഗ​സ്ഥ​രും ജാ​ക​രൂക​രാ​യി. ഒ​ടു​വി​ൽ ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ സു​ര​ക്ഷാ​സ​ന്നാ​ഹ​ത്തെ​ക്കു​റി​ച്ച് മാ​ധ‍്യ​മ​പ്ര​വ​ർ​ത്ത​ക​ർ വി​ളി​ച്ചു വി​വ​രം ന​ൽ​കി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് പോലും സംഭവമറിഞ്ഞത്.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസിയാണ് തണ്ടർ ഫോഴ്സ്. നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് തൃശൂർ, പാലക്കാട് ജില്ലകളിൽ ഓഫീസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വൽസനാണ് കേരളത്തിൽ ഏജൻസിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാൻ അധികാരമുള്ള ഈ ഏജൻസിയിൽ 1000ത്തോളം വിമുക്ത ഭടന്മാർ ജോലി ചെയ്യുന്നുണ്ട്.

സുരക്ഷ ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് അന്വേഷണ സംഘം പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങളും ആയുധങ്ങളോടെയാണോ സുരക്ഷ എന്നതും അന്വേഷിക്കും.

അതേസമയം കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എറണാകുളത്തിലെ പൊലീസ് സേഫ് ഹൗസിലാണ് അന്വേഷണ സംഘം യോഗം ചേര്‍ന്നത്. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനും പങ്കെടുത്തിരുന്നു. കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് യോഗത്തിന് ശേഷം എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ ഇപ്പോള്‍ ദിലീപ് 11-ാം പ്രതിയാണ്.