ദിലീപ്  ജാമ്യ  അപേക്ഷ നല്‍കി

ദിലീപ്  ജാമ്യ  അപേക്ഷ നല്‍കി

കൊച്ചി: . അങ്കമാല കോടതിയിലല്‍  ദിലീപ് ജാമ്യ അപകഷ നല്‍കിയത്..നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ്  ഇന്നു ജാമ്യ അപേക്ഷ നല്‍കിയത്  . 60 ദിവസമായി താന്‍ ജയിലിലാണെന്നും അതു കൊണ്ട് തന്നെ  ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.ഹര്‍ജി കോടതി ശനിയാഴ്ച പരിഗണിക്കും.

 

ജാമ്യ ഹര്‍ജി ബുധനാഴ്ച ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. ഉണ്ടായെങ്കിലും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.ഹൈക്കോടതി രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വിചാരണക്കോടതിയില്‍ തന്നെ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.നടിയുടെ നഗ്ന ചിത്രം പകര്‍ത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും അന്വേഷണ സംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.

ദിലീപ് ജയിലിലായിട്ട് ഒക്ടോബര്‍ 10ന് 90 ദിവസം പൂര്‍ത്തിയാവും. അതിനു മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം.

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നില്ലെന്ന് രാവിലെ തന്നെ ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.തനിക്കെതിരെയുള്ള ആരോപണം ഗുഡാലോചന മാത്രാമാണെന്ന് ദിലീപ്‌.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ഇപ്പോള്‍ ദിലീപിന്റെ അഭിഭാഷകരുടെ തീരുമാനം. ഈ മാസം 18 നാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുക.നാദിര്‍ഷായോട് വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.കോടതിയുടെ നിലപാട് അറിഞ്ഞതിനു ശേഷം ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു തീരുമാനം.