ഇന്ധനവിലയില്‍ വര്‍ധനവ്‌; ഡീസല്‍ വീണ്ടും 80 കടന്നു

ഇന്ധനവിലയില്‍ വര്‍ധനവ്‌; ഡീസല്‍ വീണ്ടും 80 കടന്നു

തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. 

തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില. ഒരു ലിറ്റര്‍ പെട്രോളിന് 85.93 രൂപ നല്‍കണം.

കൊച്ചി: പെട്രോള്‍- 84.50, ഡീസല്‍- 78.91
കോഴിക്കോട്: പെട്രോള്‍- 84.75, ഡീസല്‍- 79.19