വീട്ടില്‍ വളര്‍ത്തുന്ന തേനിച്ചയുടെ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

വീട്ടില്‍ വളര്‍ത്തുന്ന തേനിച്ചയുടെ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

എറണാകുളം: മൂവാറ്റുപുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തേനീച്ചക്കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി (13) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ടാണ് തേനീച്ചയുടെ കുത്തേറ്റത്. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അലീനയുടെ ദേഹത്ത് അല്പ സമയത്തിനുള്ളില്‍ നീര്‍വീക്കമുണ്ടായി. ഇതോടെ കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. നീര്‍വീക്കത്തെത്തുടര്‍ന്ന് ശക്തമായ ശ്വാസംമുട്ട് കൂടിയായതോടെ മരണം സംഭവിക്കുകയായിരുന്നു.

വീട്ടില്‍ തേനീച്ചകൃഷി നടത്തിവന്നിരുന്നതാണ്. കൂടിനടുത്തെത്തിയ കുട്ടിയെ തേനീച്ച കുത്തുകയായിരുന്നു എന്നാണ് പറയുന്നത്. അമ്മ: ഷൈജി. സഹോദരി: അല്‍മിന. മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച അലീന.