മകര-മണ്ഡലകാലത്തെക്കായി ശബരിമലയില്‍ വിപുലമായ സംവിധാനമൊരുക്കി ആരോഗ്യ വകുപ്പ്

മകര-മണ്ഡലകാലത്തെക്കായി ശബരിമലയില്‍ വിപുലമായ സംവിധാനമൊരുക്കി ആരോഗ്യ വകുപ്പ്

ശബരിമലയില്‍ ആരോഗ്യ വകുപ്പിന്റെ വിപുലമായ സംവിധാനം ഒരുക്കുന്നു. ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പെടെ നൂതന സജ്ജീകരണങ്ങളാണ് തയ്യാറാകുന്നത്. 3000ത്തോളം ജീവനക്കാരെയാണ് മണ്ഡകാലത്തെയ്ക്കായി ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിയമിക്കുക.
മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നതും നിലവിലെ സാഹചര്യവും മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും ശബരിമലയില്‍ വിന്യസിക്കും. ആരോഗ്യവകുപ്പിന്റെ 3000ത്തോളം ജീവനക്കാരെയാണ് ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായി നിയമിക്കുക.പമ്പ മുതല്‍ സന്നിധാനം വരെയുളള 5 കിലോമീറ്ററില്‍ 16 ഓളം ചികിത്സാ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. ഒ.പി. വിഭാഗം, ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍, ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, ആംബുലന്‍സ് സേവനം എന്നിവയും ഇവിടെ ഒരുക്കും.സന്നിധാനം, പമ്പഎന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഡിസ്പന്‍സറികള്‍ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 15 മുതല്‍ മറ്റു സ്ഥലങ്ങളിലും ഇവ പ്രവര്‍ത്തനക്ഷമമാകും.