സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് വധഭീഷണി

സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് വധഭീഷണി

തിരുവനന്തപുരം: സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് വധഭീഷണി . പി സി ജോ‍ർജിനെതിരെ കേസെടുത്ത ശേഷമാണ് വധഭീഷണി . ഭീഷണിക്കത്ത് കിട്ടിയെന്ന് എം.സി.ജോസഫൈന്‍  പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഇടപെട്ടതിനു ശേഷം തനിക്ക് പോസ്റ്റലായി മനുഷ്യ വിസർജ്ജം ലഭിച്ചെന്നും കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും ജോസഫൈന്‍ പറഞ്ഞു . സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങള്‍ക്കും ഭീഷണിയുള്ളതായി ജോസഫൈന്‍ പറയുഞ്ഞു. ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈന്‍  പറഞ്ഞു.