സു​ഗ​ത​ൻ  ജീ​വ​നൊ​ടു​ക്കി​യ കേസിലെ പ്രതികളായവര്‍ക്ക് എഐവൈഎഫ് സ്വീകരണം

സു​ഗ​ത​ൻ  ജീ​വ​നൊ​ടു​ക്കി​യ കേസിലെ പ്രതികളായവര്‍ക്ക് എഐവൈഎഫ് സ്വീകരണം

കൊല്ലം: ഇ​ള​മ്പ​ലി​ല്‍ സു​ഗ​ത​ൻ എ​ന്ന പ്ര​വാ​സി ജീ​വ​നൊ​ടു​ക്കി​യ കേസിലെ പ്രതികളായവര്‍ക്ക് എഐവൈഎഫ് സ്വീകരണം നല്‍കി. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കാണ് സ്വീകരണം നല്‍കിയത് . പുനലൂരിൽ വച്ചാണ് സ്വീകരണ ചടങ്ങുകൾ നടന്നത്.

എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ (64) തൂങ്ങിമരിച്ചത്. നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പിലാണ് സുഗതന്‍ ജീവനൊടുക്കിയത്.