ശബരിമല യുവതി പ്രവേശനം; വിധിയില്‍ വ്യക്തത വരുവരെ മറ്റ് നടപടികള്‍ വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

 ശബരിമല യുവതി പ്രവേശനം; വിധിയില്‍ വ്യക്തത വരുവരെ മറ്റ് നടപടികള്‍ വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം:  ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന് സി.പി.എമ്മും. സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുവരെ മറ്റ് നടപടികള്‍ വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. വിധി നടപ്പാക്കുന്ന കാര്യത്തില്‍ കോടതിക്കു തന്നെ വ്യക്തതയില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. മാന്തിപുണ്ണാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പ് വരുന്നത് വരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. വിശാല ബെഞ്ച് വിഷയം പരിഗണിക്കാനിരക്കെ യുവതികളെ കയറ്റേണ്ടെന്ന്   മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ലെന്നും തൃപ്തി ദേശായിക്കുള്‍പ്പെടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.