കാട്ടാക്കടയില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു

കാട്ടാക്കടയില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കാട്ടാക്കടയില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു. സി പി എം ബ്രാഞ്ച് കമ്മറ്റി അംഗം ശശികുമാറിനാണ് വെട്ടേറ്റത്.ബൈക്കില്‍ യാത്ര ചെയ്ത ശശികുമാറിനെ മറ്റൊരു ബൈക്കിലെത്തിയ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

ഇന്നു രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ശശികുമാറിനെ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.ശശികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ് ഡി പി ഐയാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു.