സഹകരണ ബാങ്കിലെ 3 കോടിരൂപയുടെ സാമ്പത്തികതട്ടിപ്പ്: കേസ്​ ഹൈക്കോടതി 26ന്​ പരിഗണിക്കും

സഹകരണ ബാങ്കിലെ 3 കോടിരൂപയുടെ സാമ്പത്തികതട്ടിപ്പ്: കേസ്​ ഹൈക്കോടതി 26ന്​ പരിഗണിക്കും

ശാസ്താംകോട്ട: മൂന്നുകോടി രൂപയുടെ സാമ്പത്തികതട്ടിപ്പ് നടന്ന പോരുവഴി സഹകരണ ബാങ്കിനെപ്പറ്റി ക്രൈംബ്രാഞ്ചിന്റെ  സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകൻ സമർപ്പിച്ച ഹര്‍ജി ഹൈകോടതി 26ന് പരിഗണിക്കാൻ മാറ്റി. 

സർക്കാർ നിലപാട് വാക്കാൽ വ്യക്തമാക്കാൻ തയാറായ സർക്കാർ അഭിഭാഷകനോട് അന്ന് വിശദാംശങ്ങൾ രേഖാമൂലം സമർപ്പിക്കാനും സിംഗിൾ ബഞ്ച് ആവശ്യപ്പെട്ടു.

ബാങ്കിൽ നിക്ഷേപിച്ച രണ്ട് ലക്ഷം രൂപ നഷ്ടമായ പോരുവഴി പള്ളിമുറി കാരൂർ വീട്ടിൽ അബ്ദുൽസലിമാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.  116 ഇടപാടുകാരുടെ പണമാണ് അപഹരിക്കപ്പെട്ടത്. 90 പവൻ സ്വർണവും തിരിമറി നടത്തി.