തരൂരിന്‍റെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ സംഭവം; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി

തരൂരിന്‍റെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ സംഭവം; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി


തി​രു​വ​ന​ന്ത​പു​രം: തു​ലാ​ഭാ​ര വ​ഴി​പാ​ടി​നി​ടെ ത്രാ​സ് പൊ​ട്ടി​വീ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ശ​ശി ത​രൂ​രി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം. ത​രൂ​രി​നെ അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണോ ന​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ത​ന്പാ​നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

അപകടത്തില്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​രൂ​രി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ത​രൂ​രി​ന്‍റെ ഇ​ന്ന​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളെ​ല്ലാം റ​ദ്ദാ​ക്കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​ത്തെ പ​രി​പാ​ടി​ക​ള്‍ മു​ന്‍​നി​ശ്ച​യ​പ്ര​കാ​രം ന​ട​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ത​ന്പാ​നൂ​ര്‍ ര​വി അ​റി​യി​ച്ചു.

ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.  അപകടം നടന്ന  ഉടന്‍ പ്രവര്‍ത്തകര്‍ ശശി തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ ശശി തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ച് ഉണ്ട്.