വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ.മുരളിധരന്‍

വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ.മുരളിധരന്‍

വടകരയില്‍  മത്സരിക്കാന്‍ കെ.മുരളിധരന്‍.നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ അന്തിമ തിരുമാനമറിയിച്ച് രാഹുല്‍ ഗാന്ധി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ എതിരിടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആലോചനയാണ് കെ മുരളീധരന്‍ എന്ന പേരിലെത്തിയത്.

നിലവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയാണ് മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായിരുന്ന കെ മുരളീധരന്‍. ഗ്രൂപ്പ് തര്‍ക്കത്തില്‍ വടകരയടക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുകയും കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുകയും ചെയ്ത ഘട്ടത്തിലാണ് മല്‍സരത്തിന് കെ മുരളീധരന്‍ തയ്യാറായത്.

വടകരയില്‍ കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍ കുമാറിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ വടകരയില്‍ ദുര്‍ബലനായ സ്ഥാനാര്‍ഥി ആവരുത്, ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നു വന്നു.

മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു്. ഈ സാഹചര്യത്തിലാണ് മുരളീധരനെ പരിഗണിച്ചത്.