കൊച്ചിയില്‍  മയക്കുമരുന്ന്‍ വേട്ട: . 25 കോടിയുടെ കൊക്കൈയിനുമായി ഫിലിപ്പൈന്‍സ് യുവതി പിടിയില്‍

കൊച്ചിയില്‍  മയക്കുമരുന്ന്‍ വേട്ട: . 25 കോടിയുടെ കൊക്കൈയിനുമായി ഫിലിപ്പൈന്‍സ് യുവതി പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന്‍ വേട്ട. 25 കോടിയോളം രൂപ വിലവരുന്ന അഞ്ച് കിലോ കൊക്കൈയിനാണ് പിടികൂടിയത് .അഞ്ച് കിലോ കൊക്കൈയിനുമായി പിടിയിലായ ഫിലിപ്പൈന്‍സ് യുവതി മയക്കുമരുന്ന് കൈമാറാന്‍ നിശ്ചയിച്ചത്‌ കൊച്ചിയിലെ ഹോട്ടലില്‍ വെച്ചെന്ന് വിവരം. സംസ്ഥാനത്ത് ഈ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 

ഇതിനായി .മയക്കുമരുന്ന് ഹോട്ടലില്‍ എത്തിക്കാന്‍ പ്രസിഡന്‍സി ഹോട്ടലില്‍ മുറി ബുക്ക് ചെയ്യാനായിരുന്നു  ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം.

ബ്രസീലില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചത്. ബ്രസീലില്‍ നിന്നുള്ള സന്ദശങ്ങള്‍ അടക്കം അന്വേഷണ സംഘം കണ്ടെത്തി. ഹോട്ടല്‍ മുറി നര്‍ക്കോട്ടിക് സംഘം പരിശോധിച്ചുവരികയാണ്.ഇന്നലെയാണ് ഫിലിപ്പൈന്‍സ് സ്വദേശിയായ ജൊഹാനയില്‍ നിന്ന് 25 കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍വെച്ച് പിടികൂടിയത്. മസ്‌ക്കറ്റില്‍ നിന്നെത്തിയ വിമാനത്തിലാണ് ജൊഹാന എന്ന യുവതി എത്തിയത്. ഇവരുടെ ബാഗില്‍ നിന്ന് നാലെമുക്കാല്‍ കിലോ തൂക്കം വരുന്ന കൊക്കെയ്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെടുത്തത്.

എന്നാല്‍ ഇടനിലക്കാരെ കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നും സാവോപോളോയില്‍ നിന്നാണ് തനിക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും യുവതി പറഞ്ഞു.