മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുവര്‍ഷത്തെ എംപി പെന്‍ഷന്‍ നല്‍കി ഇന്നസെന്‍റ്

   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുവര്‍ഷത്തെ എംപി പെന്‍ഷന്‍ നല്‍കി ഇന്നസെന്‍റ്

തിരുവനന്തപുരം: ഒരുവര്‍ഷത്തെ എംപി പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ചാലക്കുടി മുന്‍ എംപിയും നടനുമായ ഇന്നസെന്‍റ്. ഫേസ്ബുക്കിലൂടെയാണ് പെന്‍ഷന്‍ തുക സംഭാവന ചെയ്യുന്ന കാര്യം ഇന്നസെന്‍റ് വ്യക്തമാക്കിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടര്‍ക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും സിഎംഡിആർഎഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്‍റെ ഗുണഭോക്താവാണെന്നും അദ്ദേഹം പറഞ്ഞു. കെ വി അബ്ദുൾ ഖാദർ എംഎൽഎയും ചടങ്ങിൽ പങ്കെടുത്തു.