എട്ട് വയസ്സുകാരിക്ക്  പിതാവില്‍ നിന്ന് ലൈംഗിക പീഡനം;ചോദ്യം ചെയ്ത അമ്മക്ക് വീട്ടിൽ സിപിഐഎം പ്രവര്‍ത്തകരുടെ ഒത്താശയോടെ ഗാര്‍ഹിക പീഡനം ( വീഡിയോ)

എട്ട് വയസ്സുകാരിക്ക്  പിതാവില്‍ നിന്ന് ലൈംഗിക പീഡനം;ചോദ്യം ചെയ്ത അമ്മക്ക് വീട്ടിൽ സിപിഐഎം പ്രവര്‍ത്തകരുടെ ഒത്താശയോടെ ഗാര്‍ഹിക പീഡനം ( വീഡിയോ)


തിരുവനന്തപുരം : കേണലായ രണ്ടാനച്ഛനില്‍ നിന്ന് എട്ട് വയസ്സുള്ള പെൺകുട്ടിക്ക് ലൈംഗിക പീഡനം.  സംഭവം ചോദ്യം ചെയ്ത അമ്മയെ മാനസിക രോഗിയാക്കി ചിത്രീകരിക്കുന്നതായും ഗാര്‍ഹിക പീഡനത്തിനരയാക്കുന്നതായും പരാതി. രാജസ്ഥാനിൽ താമസമായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി  ലെഫ്റ്റനൽ കേണൽ പ്രേംജി ആനന്ദാണ് തന്റെ രണ്ടാം ഭാര്യയിലുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചത്.മകൾ ഇത് തിരിച്ചറിയുകയും അമ്മയോട് പരാതി പറഞ്ഞതിനെ തുടർന്ന് ഇവർ ആർമി ഓഫീസിൽ ഈ വിവരം അറിയിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ അമ്മയും മക്കളും നാട്ടിലുള്ള ഭർത്താവിന്റെ വീട്ടിൽ പ്രൊട്ടക്ഷൻ ഓർഡർ വാങ്ങി താമസിച്ചു വരികയായിരുന്നു.

എന്നാൽ,ഇവരെ  വീട്ടിൽ നിന്ന് പുറത്താക്കാൻ വേണ്ടി ഭർത്താവിന്റെ അമ്മയും  ശ്രമിക്കുന്നു എന്ന് യുവതി പറയുന്നു .അമ്മയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കാൻ വേണ്ടി ഇവർക്ക് കൂട്ടായിട്ട് വീടിനടുത്തുള്ള രണ്ട് സിപിഐ എം പ്രവർത്തകരും അയൽവാസിയുമുണ്ടെന്ന് യുവതി അന്വേഷണം.കോമിനോട് വെളിപ്പെടുത്തി. മകൾക്കെതിരെ നടന്ന ലൈംഗിക പീഡനത്തിൽ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പോസ്കോ നിയമ പ്രകാരം കേസ് നൽകിയിട്ടുണ്ട്.സ്വന്തം വീട്ടിലേക്ക് മക്കളെയും കൊണ്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് യുവതി  .അമ്മയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കാൻ വേണ്ടി മനഃപൂർവം തെളിവുകൾ സൃഷ്ടിക്കുകയാണ് വീട്ടുകാർ.അതിനു വേണ്ടി ശാരീരികമായി പീഡിപ്പിക്കുകയാണ് ഭർത്താവിന്റെ അമ്മ എന്നും യുവതി പറയുന്നു. 

പല സ്ത്രീകളുമായി പ്രേംജി ആനന്ദിന് ബന്ധമുണ്ട്.ഇത് തിരിച്ചറിഞാണ് ആദ്യ ഭാര്യ ഇയാളിൽ നിന്ന് വിവാഹമോചനം നേടിയത്.ആദ്യ ഭാര്യക്കും മാനസിക രോഗമാണെന്ന് ചിത്രീകരിച്ചായിരുന്നു വിവാഹ മോചനം എന്നും യുവതി വ്യക്തമാക്കുന്നു . വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തനിക്ക് സൗന്ദര്യവും പണവും ഇല്ലെന്ന് പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും തന്റെ രണ്ട് വയസ് പ്രായമുള്ള ഇളയകുഞ്ഞിനെ മദ്യം വരെ ഒരവസരത്തില്‍ കുടിപ്പിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.

 

 

മക്കൾക്ക് വേണ്ടി തെറ്റ് ക്ഷമിച്ച്  ഇയാൾക്കൊപ്പം താമസിക്കാൻ യുവതി തയ്യാറായിരുന്നു.എന്നാൽ,   ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും    ശാരീരിക പീഡനം കാരണം അതിന് സാധിക്കാത്ത അവസ്ഥയാണ് . കുട്ടിക്കെതിരെ നടത്തിയ ലൈംഗിക പീഡനത്തിൽ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ നൽകിയ കേസിൽ പോലീസിന്റെ ഭാഗത്ത് നിന്ന് നല്ല രീതിയുള്ള പ്രതികരണമല്ല ഇതുവരെയും ലഭിച്ചിട്ടുള്ളത്.പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിൽ പ്രേംജി ആനന്ദിന് എതിരെയുള്ള കേസിൽ നടപടിയൊന്നും ഉണ്ടായിട്ടില്ല.