കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായം അനുവദിക്കണം:  ചെന്നിത്തല

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായം അനുവദിക്കണം:  ചെന്നിത്തല

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശക്തമായ കടലാക്രമണംമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാകാത്ത അവസ്ഥയാണുള്ളത്. ഇവരുടെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ ഉടന്‍ അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 ഇതോടൊപ്പം കാലവര്‍ഷക്കെടുതിയില്‍ വീടുകളും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കണം. കാലവര്‍ഷക്കെടുതി മൂലം പകര്‍ച്ച വ്യാധികള്‍ വ്യാപകമായി പടരുകയാണ്. ഇവ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.