ചക്കുളത്തുകാവിലെ പൊങ്കാല നാളെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചക്കുളത്തുകാവിലെ പൊങ്കാല നാളെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആലപ്പുഴ: പ്രസിദ്ധമായ ആലപ്പുഴ ചക്കുളത്തുകാവിലെ പൊങ്കാല നാളെ നടക്കും.  വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് പൊങ്കാല അര്‍പ്പിക്കാനായി എത്തുന്നത്. വിപുലമായ സൗകര്യങ്ങളാണ് പൊങ്കാലയ്ക്കായി ഒരുക്കിയിരിക്കുന്നത്.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  ക്ഷേത്രപരിസരം നാളെ പൊങ്കാല കലങ്ങള്‍ കൊണ്ട് നിറയും. നാളെ രാവിലെ ഒന്‍പതു മണിയോടെ ക്ഷേത്രം മുഖ്യകാര്യദര്‍ശി പണ്ടാര അടുപ്പില്‍ തീപകരുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല മഹോത്സവം നടത്തുക.ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി രണ്ടായിരത്തില്‍ അധികം പൊലീസുകാരെയാണ് നിയോഗിക്കുക. കെഎസ്ആര്‍ടിസി പ്രത്യേകം സര്‍വീസുകളും നടത്തും. പൊങ്കാല നിയന്ത്രിക്കാനായി അഞ്ഞൂറില്‍ അധികം വേദപണ്ഡിതന്‍മാരും ഉണ്ടാകും.