തിരുവനന്തപുരം  ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ

തിരുവനന്തപുരം  ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ

 :തിരുവനന്തപുരം :  മംഗുളൂരു, അഹമ്മദാബാദ്, ജയ്പുര്‍, ലഖ്നൗ, ഗുവാഹാട്ടി  തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനായി പാട്ടത്തിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. സേവനത്തില്‍ കാര്യക്ഷമത, വൈദഗ്ധ്യം, പൊഫഷണലിസം എന്നിവ കൊണ്ടുവരാന്‍ ഇത് സഹായകരമാകുമെന്നാണ് കണക്കുകൂട്ടല്‍. 

നിലവില്‍ ഡല്‍ഹി, മുംബൈ, കൊച്ചി, ബംഗുളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പിപിപി മാതൃകയിലാണ്. വിനോദസഞ്ചാരികളുടെ വരവും ആഭ്യന്തരമായുള്ള യാത്രയും കൊച്ചി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. ആ അനുഭവമാണ് മറ്റിടങ്ങളിലും മാതൃകയാക്കുന്നതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.