ഗോഡ്സെ പരാമര്‍ശം; പ്രഗ്യാ സിംഗിനെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല

ഗോഡ്സെ പരാമര്‍ശം; പ്രഗ്യാ സിംഗിനെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം:  രാഷ്ട്രപിതാവിനെ അപമാനിച്ചതിലൂടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മഹാത്മാഗാന്ധി ഘാതകനായ ഗോഡ്സെയെ രാജ്യ സ്നേഹിയായി ചിത്രീകരിച്ച ഇവരെപ്പോലുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിതിലൂടെ ദേശ വിരുദ്ധ പ്രവൃത്തിയാണ് ബി ജെ പി ചെയ്തതെന്നു ചെന്നിത്തല ആരോപിച്ചു. 

രാഷ്ട്രപിതാവിനെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം കാര്യമായില്ല. അവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്. രാജ്യം അവര്‍ക്ക് മാപ്പ് നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു.