കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

കോട്ടയം: കുറവിലങ്ങാട് ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. തിരുവാതുക്കൽ ഉള്ളാറ്റിൽപടി വീട്ടിൽ തമ്പി, ഭാര്യ വത്സല, മരുമകൾ പ്രഭ, ചെറുമകൻ അർജുൻ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. 

എം.സി റോഡിൽ കാളികാവ് ഭാഗത്താണ് പുലർച്ചെ 12.30 ഓടെ അപകടം ഉണ്ടായത്. പാലക്കാട് ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്

കോട്ടയത്തേക്കു വരികയായിരുന്ന കാർ, പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 5പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.