തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ല്‍ കാ​റപകടം: ഒരാള്‍ മരിച്ചു; 7 പേര്‍ക്ക് പരിക്ക്

തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ല്‍ കാ​റപകടം: ഒരാള്‍ മരിച്ചു; 7 പേര്‍ക്ക് പരിക്ക്

മൂ​വാ​റ്റു​പു​ഴ: തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ വ്യാ​പാ​രി മ​രി​ച്ചു. ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ത​ഴു​വം​കു​ന്ന് ചാ​ഞ്ഞ​വെ​ട്ടി​ക്ക​ല്‍ ബേ​ബി ജോ​സ​ഫ് (57) ആ​ണ് മ​രി​ച്ച​ത്. 

ആ​നി​ക്കാ​ട് മാ​വി​ന്‍​ചു​വ​ട്ടി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ​യി​ല്‍​നി​ന്നു തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബേ​ബി ജോ​സ​ഫ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും എ​തി​രെ വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. 

അപകടം നടന്നയുടനെ തന്നെ നാട്ടുകാര്‍ യാ​ത്ര​ക്കാ​രെ മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ബേ​ബി ജോ​സ​ഫി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. 

സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ പി​ന്നീ​ട് മ​റ്റ് ആ​ശു​പ​തി​ക​ളി​ലേ​ക്കു മാ​റ്റി.