കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാസര്‍ഗോഡ് സ്വദേശികളെയാണ് തട്ടിക്കൊണ്ടു പോയത്. ഇവരില്‍ നിന്ന് അക്രമി സംഘം സ്വര്‍ണാഭരണങ്ങള്‍ കവരുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സ്വർണക്കടത്ത് സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ്  പോലീസ് പറയുന്നത്.

എയര്‍ഇന്ത്യയുടെ ദുബായ് വിമാനത്തില്‍ വന്നിറങ്ങിയ കാസര്‍കോട് സ്വദേശികളെയാണ് തട്ടിക്കൊണ്ടുപോയത്. ക്രൂര മര്‍ദനത്തിന് ശേഷം നഗ്നരാക്കി ദേഹപരിശോധന നടത്തുകയും ചെയ്‌തു. ഇതിന് പിന്നിലുളള സ്വര്‍ണ കളളക്കടത്ത് സംഘത്തെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതായും പോലീസ് പറയുന്നു.