തിരുവനന്തപുരം : ലക്ഷദ്വീപില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ മത്സ്യബന്ധന ബോട്ട് നടുക്കടലില്‍ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 10 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മറ്റ് ബോട്ടിലുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്.
പൂവാര്‍ സ്വദേശി അലക്സാണ്ടറിന്റെ ബോട്ടാണ് മുങ്ങിയത്. എഞ്ചിന് തകരാറിലായതിനെ തുടര്‍ന്നാണ് ബോട്ട് അപകടത്തില്‍പെട്ടത്. രണ്ടാഴ്ച മുന്‍പാണ് സംഭവം. മഹാചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ബോട്ട് തിരികെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. എഞ്ചിന് തകരാറിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. വലിയ ദുരന്തത്തില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടത്.