പിണറായി വിജയന്‍ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യണമെന്ന് ആഗ്രഹം: പി. കെ. കൃഷ്ണദാസ്

പിണറായി വിജയന്‍ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യണമെന്ന് ആഗ്രഹം: പി. കെ. കൃഷ്ണദാസ്

കോഴിക്കോട്: രാമായണ മാസാചരണത്തിനായി കേരളം തയ്യാറെടുക്കുമ്പോള്‍ രാമായണ മാസാചരണം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. കര്‍ക്കിടകം രാമായണ മാസമായി ആചരിക്കണമെന്ന വിശാല ഹിന്ദു സമ്മേളനത്തിന്‍റെ തീരുമാനം സിപിഎം അംഗീകരിച്ചതിനെ ബിജെപി സ്വാഗതം ചെയ്യുന്നതായും എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി രാമായണ മാസം ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹം എന്നും കൃഷ്ണദാസ് പറഞ്ഞു.

സന്ധ്യാസമയത്ത് എകെജി സെന്ററില്‍ രാമായണ പാരായണം സംഘടിപ്പിക്കണം. പ്രത്യക്ഷത്തില്‍ ക്ഷേത്രത്തില്‍ പോകാന്‍ പറ്റാത്ത സഖാക്കള്‍ക്ക് ഇത് സൗകര്യമായിരിക്കും. പിണറായിയും കോടിയേരിയും ശിലയും വഹിച്ച് അയോധ്യയില്‍ പോകുന്ന ദിവസമാണ് ബിജെപി കാത്തിരിക്കുന്നത്.- കൃഷ്ണദാസ് പറഞ്ഞു.

കാട്ടാളനെ മഹര്‍ഷിയാക്കി മാറ്റിയതാണ് രാമമന്ത്രത്തിന്റെ മാസ്മരികത. കണ്ണൂരിലെ നേതാക്കള്‍ സ്ഥിരമായ രാമായണ പാരായണം നടത്തി മാനസാന്തരപ്പെട്ടാല്‍ കേരളത്തില്‍ ശാന്തി വിലയാടുമെന്നും കൃഷ്ണദാസ്‌ പറഞ്ഞു.