പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍-ശ്രീധരന്‍ പിള്ളക്ക് സീറ്റില്ല

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍-ശ്രീധരന്‍ പിള്ളക്ക് സീറ്റില്ല

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളക്ക് സീറ്റുണ്ടാവില്ല. കെ സുരേന്ദ്രന് പത്തനംതിട്ട ലഭിക്കുന്നതില്‍ ആര്‍എസ്എസിന്റെ നിര്‍ണായക ഇടപെടലുണ്ടായെന്നാണ് സൂചന.

ബിജെപിയില്‍ ഏറ്റവുമധികം തര്‍ക്കം നിലനിന്ന പത്തനംതിട്ട സീറ്റിന്റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് പ്രശ്നപരിഹാരമുണ്ടായിരിക്കുന്നത്. 
പത്തനംതിട്ട മണ്ഡലത്തില്‍ ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിയാവുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ കെ. സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന് ബിജെപിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുകയും ആര്‍എസ്എസ് അതിനായി ഉറച്ച നിലപാടെടുക്കുകയും ചെയ്തതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്. അതോടെ ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചതായാണ് അറിയുന്നത്.