ക​വ​ടി​യാ​ര്‍-​അ​മ്പലം​മു​ക്ക് റോഡില്‍ മത്സരയോട്ടം; മൂ​ന്ന് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്

ക​വ​ടി​യാ​ര്‍-​അ​മ്പലം​മു​ക്ക് റോഡില്‍ മത്സരയോട്ടം; മൂ​ന്ന് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ര്‍-​അ​മ്പലം​മു​ക്ക് റോഡില്‍ മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ ബൈ​ക്ക് ഇ​ടി​ച്ച്‌ മൂ​ന്ന് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രു സ്ത്രീ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ന​ര്‍​മ​ദ ജം​ഗ്ഷ​നി​ല്‍ വ​ച്ച്‌ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കോ​ടി​ച്ചി​രു​ന്ന യു​വാ​വി​നും പ​രി​ക്കേ​റ്റു. 

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.