ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഠ​നം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഠ​നം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം : പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ പ​ഠ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ശ്ചി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പ​ഠ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഭാ​വി​യി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ നേ​ര​ത്തേ ക​ണ്ടെ​ത്തി അ​വ​യ്ക്കു പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ​കൂ​ടി മു​ൻ​കൂ​ർ ആ​സൂ​ത്ര​ണം ചെ​യ്താ​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗം കൂ​ട്ടാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ട​പ​ടി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​രെ നി​യോ​ഗി​ച്ച് പ​ഠ​ന റി​പ്പോ​ർ​ട്ടും നി​ർ​ദ്ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ആ​ദ്യ​പ​ടി. കേ​ര​ള​ത്തി​ലെ പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ​വി​ക​സ​ന​വും പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും കൊ​ണ്ടു​വ​രു​ന്ന പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​മെ​ടു​പ്പ് ജോ​ലി​ക​ൾ കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​നാ​യി റ​വ​ന്യൂ വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. 2013ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ കേ​ന്ദ്ര നി​യ​മം അ​ധ്യാ​യം ര​ണ്ടി​ലെ നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് പ​ഠ​ന​ത്തി​ന് മാ​ന​ദ​ണ്ഡ​മാ​ക്കേ​ണ്ട​ത്.