സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാനതല അമച്ച്വര്‍ നാടക മത്സരം സംഘടിപ്പിക്കുന്നു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാനതല അമച്ച്വര്‍ നാടക മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാനതല അമച്ച്വര്‍ നാടക മത്സരം സംഘടിപ്പിക്കുന്നു. 'യൂത്ത് തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ഷോര്‍ട്ട് പ്ലേ കോമ്പറ്റീഷന്‍' എന്ന പേരിലാണ് മത്സരം. 

ജില്ലാതലത്തില്‍ സ്‌ക്രീനിംഗ് നടത്തിയാണ് സംസ്ഥാനതല മത്സരത്തിനുള്ള ടീമിനെ തെരഞ്ഞെടുക്കുക. ജില്ലാതലത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന നാടകത്തിനാണ് അവസരം. ഒപ്പം 25,000 രൂപ അവതരണ ഗ്രാന്റായും നല്‍കും. സ്‌ക്രീനിംഗില്‍ രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന നാടകങ്ങള്‍ക്ക് പ്രോത്സാഹനമായി 10000, 5000 രൂപയും നല്‍കും. 

സംസ്ഥാന മത്സരത്തില്‍ 1,2,3 സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന സംഘത്തിന് യഥാക്രമം 1,00,000, 75,000, 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കും. അപേക്ഷകള്‍ ഒക്‌ടോബര്‍ 30 ന് മുമ്പായി അതാത് ജില്ലാ യുവജനകേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. അപേക്ഷയും, പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നിയമാവലിയും www.ksywb.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.