ആലുവയില്‍  മെട്രോനിര്‍മാണതൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു

ആലുവയില്‍  മെട്രോനിര്‍മാണതൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു

കൊച്ചി: മെട്രോനിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു. ആലുവയിലാണ് സംഭവം.ഇന്നലെ അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. മെട്രോനിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലെത്തിയ ലോറി തൊഴിലാളികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി.

ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.