പ്രളയ ദുരന്ത മേഖലകളിലെ വീടുകളിലേക്ക് ഓൾ ഇന്ത്യ ഭാരത‌് ഗ്യാസ‌് ഡിസ‌്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ സഹായ ഹസ്തം

പ്രളയ ദുരന്ത മേഖലകളിലെ വീടുകളിലേക്ക് ഓൾ ഇന്ത്യ ഭാരത‌് ഗ്യാസ‌് ഡിസ‌്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ സഹായ ഹസ്തം

തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശത്തെ കുടുംബങ്ങൾക്കുവേണ്ടി 1200 സ‌്റ്റെയിൻലെസ‌് സ‌്റ്റീൽ ഗ്യാസ‌് സ‌്റ്റൗവും 2000 സുരക്ഷാ ഹോസുകളും ഓൾ ഇന്ത്യ ഭാരത‌് ഗ്യാസ‌് ഡിസ‌്ട്രിബ്യൂേട്ടേഴ‌്സ‌് അസോസിയേഷൻ (എഐബിഡിഎ) കേരളത്തിന‌് നൽകും. 28 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങളാണ‌് എ.ഐ.ബി.ഡി.എ നൽകുന്നത‌്. 

ദുരന്ത ബാധിത പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി കേടുവന്ന ഗ്യാസ‌് സ്റ്റൗ, അനുബന്ധ ഉപകാരണങ്ങൾ എന്നിവയുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് സൗജന്യ ക്യാമ്പുകൾ അസോസിയേഷൻ സംഘടിപ്പിച്ചിരുന്നു. 

തമിഴ്നാട് , ആന്ധ്രാ, തെലങ്കാന സംസ്ഥാന സംസ്ഥാങ്ങളിൽ നിന്നും സംഘടന ശേഖരിച്ച തുകയും നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് 1200 ഗ്യാസ‌് സ‌്റ്റൗവും 2000 സുരക്ഷാ ഹോസുകളും സൗജന്യമായി വിതരണം ചെയ്യുന്നത്. പ്രളയ മേഖലകളിൽ സാധാരണ ജന ജീവിതം തിരികെയെത്തിക്കാൻ വേണ്ട തുടർ സഹായങ്ങളും അസോസിയേഷൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.