ആലപ്പുഴയില്‍ മധ്യവയസ്‌കന്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

ആലപ്പുഴയില്‍ മധ്യവയസ്‌കന്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

മണ്ണഞ്ചേരി: ആലപ്പുഴയില്‍ മധ്യവയസ്‌കന്‍ റോഡിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി മൂന്നാം വാര്‍ഡ് കാവുങ്കല്‍ ലക്ഷ്മി നിവാസില്‍ അജിത് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കാവുങ്കല്‍ തെക്കേ കവലയില്‍ നിന്ന് കിഴക്കോട്ട് പെരുന്തുരുത്ത് കരിയിലേയ്ക്ക് പോകുന്ന ഇടറോഡിലാണ് പുലര്‍ച്ചെയോടെ മൃതദേഹം കണ്ടെത്തിയത്.