വിമാനത്താവളത്തില്‍ 28 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

വിമാനത്താവളത്തില്‍ 28 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

തിരുവനന്തപുരം:വിദേശത്തു നിന്നു കടത്താന്‍ ശ്രമിച്ച 28 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം വിമാനത്താവളത്തില്‍ ഡയറക്‌റേറ്റ് ഓഫ്‌റവന്യു ഇന്‍്‌റ വിജിലന്‍സ് വിഭാഗം പിടികൂടി.മാര്‍ത്താണ്ഡം സ്വദേശി ഷഹീദ് അജ്മല്‍ഖാന്‍ പിടിയിലായി.ഇന്നലെ വൈകിട്ട് 5.30 ദുബായില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ 6E-38 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു. ബ്രീഫ്‌കേസിനുള്ളിലെ ബീഡിഞ് ഇളക്കി മാറ്റി പകരം കനം കുറഞ്ഞ സ്വര്‍ണം സ്ഥാപിച്ചാണു കടത്താന്‍ ശ്രമിച്ചത്.